ദുബായ്- കഴിഞ്ഞാഴ്ച ദുബായില്‍ ചെറുവിമാനം തകര്‍ന്ന് വീണ് മരിച്ച നാലു പേരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. ബ്രിട്ടീഷ് പൗരന്മാരായ വില്യം ബ്ലാക്‌ബേണ്‍ (26), ഡേവിഡ് ഫിലിപ്‌സ് എന്നിവരാണ് മരിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വില്യം പൈലറ്റായി ജോലി ചെയ്യുകയായിരുന്നു.
മരിച്ച മറ്റൊരു ബ്രിട്ടീഷുകാരന്റേയും ദക്ഷിണാഫ്രിക്കക്കാരന്റേയും വിവരങ്ങള്‍ അറിവായിട്ടില്ല.
മെയ് 16 ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് അഞ്ചു കിലോമീറ്റര്‍ അകലെയായിരുന്നു ദുരന്തം.