ദുബായ്- ചൊവ്വാഴ്ച ദുബായ് വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നു വീണതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. യു.എ.ഇ വ്യോമയാന വാര്‍ത്തകള്‍ അറിയിക്കാനുള്ള ഏക ഏജന്‍സി ജി.സി.എ.എയാണ്.
ദുബായ് വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ തുടര്‍ന്നതായും അധികൃതര്‍ അറിയിച്ചു. കൊളംബോയില്‍നിന്നുള്ള വിമാനം റദ്ദാക്കുകയും നാല് വിമാനങ്ങള്‍ വൈകുകയും ചെയ്തതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ദുബായില്‍നിന്നുള്ള പുറപ്പെടുന്ന വിമാനങ്ങള്‍ ഒന്നും റദ്ദാക്കിയിട്ടില്ലെന്നും അറിയിപ്പില്‍ പറഞ്ഞു.