കാസർകോട്- പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ രക്ഷിക്കാൻ സർക്കാർ ആസൂത്രിതമായി ശ്രമിക്കുന്നുവെന്ന് ആക്ഷേപം. പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി തന്നെ സർക്കാർ നിലപാടിനെ വിമർശിച്ചു. രാഷ്ട്രീയ വൈരാഗ്യം മൂലമുള്ള കൊലപാതകമെന്ന് എഫ്.ഐ.ആറിൽ പറഞ്ഞ ശേഷം പിന്നെയെങ്ങനെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമാണെന്ന നിലപാടിലേക്ക് അന്വേഷണ ഏജൻസി എത്തിയെന്ന് ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതി ചോദിച്ചു. കേസിലെ ഒന്ന്, രണ്ട്, നാല്,അഞ്ച് പ്രതികൾ കൊലപ്പെട്ടവരെ മാരകമായി ഉപദ്രവിച്ചതെന്ന് ജാമ്യാപേക്ഷയിൽ നിലപാട് വ്യക്തമാക്കി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൊലപാതകത്തിന് ദൃക്‌സാക്ഷി ഇല്ലാതിരുന്ന സാഹചര്യത്തിൽ എന്തു കൊണ്ട് കാറിൽ നിന്നും ഫിംഗർ പ്രിന്റ്് എടുത്തില്ലെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. പോലീസ് സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിൽ രണ്ടാം പ്രതിക്ക് എതിരായി തെളിവുകൾ ഒന്നും ഇല്ലെന്നും കൊലപാതകത്തിന് രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും ഹർജിക്കാരൻ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയുടെ ഭാഗമായി കേസ് ഡയറിയും െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പി ഹൈക്കോടതിയിൽ ഹാജരാക്കി. എന്നാൽ കേസ് ഡയറി ചേംബറിൽ പരിശോധിക്കാം എന്ന് ജഡ്ജി അറിയിക്കുകയായിരുന്നു. ജാമ്യാപേക്ഷ ഈ മാസം 28 ലേക്ക് മാറ്റി വെച്ചു.