തിരുവനന്തപുരം-കേരളത്തില്‍ യുഡിഎഫ് വന്‍ തരംഗമുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡെ എക്‌സിറ്റ് പോള്‍. ഭൂരിപക്ഷം സീറ്റിലും വിജയിക്കുന്നത് യുഡിഎഫ് ആകുമെന്നാണ് സര്‍വെ ഫലം. 20 സീറ്റില്‍ 15 മുതല്‍ 16 വരെ സീറ്റാണ് സര്‍വെയില്‍ യുഡിഎഫിന് പ്രവചിക്കുന്നത്. ഇടത് മുന്നണി അഞ്ച് സീറ്റ് മുതല്‍ മൂന്ന് സീറ്റ് വരെ നേടാമെന്നാണ് സര്‍വെ പറയുന്നത്. ബിജെപിക്ക് കിട്ടാവുന്നത് പരമാവധി ഒരു സീറ്റാണെന്നും സര്‍വെ പറയുന്നു.
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ജയിക്കുമെന്ന് സര്‍വേ ഫലം പറയുന്നു. മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ ഫലത്തിലാണ് പ്രവചനം. വയനാട്ടില്‍ 51 ശതമാനം വോട്ട് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേടുമെന്നാണ് ഈ സര്‍വേ ഫലം പ്രവചിക്കുന്നത്.