ജിദ്ദ- ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായ തളിപ്പറമ്പ് സി.എച്ച് സെന്ററിന്റെ ജീവകാരുണ്യ പ്രവര്‍ത്തന കാമ്പയിന് സി.എച്ച് സെന്റര്‍ ദിനമായ വെള്ളിയാഴ്ച തുടക്കമായി. ദിനംപ്രതി 50 രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ്, മയ്യിത്ത് പരിപാലനം, രക്തദാനം, സന്നദ്ധ സേവനം, ആംബുലന്‍സ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാല്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് സി.എച്ച് സെന്ററിന് സാധിച്ചു. ജിദ്ദയിലെ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഷഖീം ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഉമര്‍ അരിപ്പാമ്പ്ര, ജിദ്ദ ചാപ്റ്റര്‍ വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ വായാട്, ജനറല്‍ സെക്രട്ടറി മുനീര്‍ കമ്പില്‍, സെക്രട്ടറി ബഷീര്‍ നിടുവോട് എന്നിവര്‍ നേതൃത്വം നല്‍കി.