തിരുവനന്തപുരം-സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയിലും വയനാട്ടിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.
ശക്തമായ മഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇടി മിന്നല്‍ സമയത്ത് ഫോണും വൈദ്യുതി ഉപകരണങ്ങളും ഉപയോഗിക്കരുത്, ജനലും വാതിലും അടച്ചിടണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചു.