കോഴിക്കോട്- രാത്രിയില്‍ കോഴിക്കോട്ടെത്തിയ ഓസ്‌ട്രേലിയന്‍ യുവതിയെ കാണാനല്ലെന്ന പരാതിയില്‍ കസബ പോലീസ് അന്വേഷണം തുടങ്ങി. ബ്രിസിബെനില്‍ നിന്നുള്ള വെസ്‌ന ശക്തിയെ കാണാനില്ലെന്ന് മലയാളി സുഹൃത്താണ് പോലീസില്‍ പരാതിപ്പെട്ടത്. ഏപ്രില്‍ 26നാണ് വെസ്‌ന ഇന്ത്യയിലെത്തിയത്. കോട്ടയം സ്വേദേശിയായ സുഹൃത്തിനൊപ്പം തീര്‍ത്ഥാട കേന്ദ്രങ്ങള്‍ സന്ദര്‍ശനം നടത്തി വരികയായിരുന്നു. വയനാട് വഴിയാണ് കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട്ടെത്തിയത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലില്‍ മുറിയെടുക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായെന്നും ഇതിനിടെയാണ് കാണാതയതെന്നും സുഹൃത്ത് പോലീസിനോട് പറഞ്ഞു. വെസ്‌ന മൊബൈല്‍ ഉപയോഗിക്കാറില്ലാത്തതു കാരണം ഇവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ചികിത്സ തേടി ഏതെങ്കിലും ആശുപത്രിയിലെത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലേക്കും വിമാനത്താവളങ്ങളിലേക്കും റെയില്‍വെ സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.