ജിദ്ദ - കണ്ണൂര്‍ സൗഹൃദവേദി സമൂഹ ഇഫ്താര്‍ സംഗമവും ഉന്നത വിജയം നേടിയ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന യോഗവും സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറയില്‍ പെട്ട വ്യത്യസ്ത മതസ്ഥര്‍ ഒത്തുകൂടിയ ഇഫ്താര്‍ സംഗമത്തില്‍ ഷറഫുദ്ദീന്‍ ബാഖവി റമദാന്‍ സന്ദേശം നല്‍കി.
മതങ്ങളെല്ലാം ന•യും സൗഹാര്‍ദ്ദവുമാണ് പഠിപ്പിക്കുന്നതെന്നും യഥാര്‍ഥ മതവിശ്വാസികള്‍ക്ക് ഒരിക്കലും തീവ്രവാദികളാകുവാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് രാധാകൃഷ്ണന്‍ കാവുംബായി അധ്യക്ഷത വഹിച്ചു.
മലയാളം ന്യൂസ് എഡിറ്റര്‍ സി.ഒ.ടി അസീസ് മുഖ്യ പ്രഭാഷണം നടത്തി.
സാംസ്‌കാരികമായും രാഷ്ട്രീയപരമായും മഹത്തായ പാരമ്പര്യമുള്ള കണ്ണൂരില്‍ നിന്നും ഈയിടെയായി തീവ്രവാദ ബന്ധങ്ങള്‍ ഉയര്‍ന്നുവരുന്ന വാര്‍ത്തകളില്‍ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി.
ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു.
ഉപദേശക സമിതി അംഗങ്ങളായ ലത്തീഫ് മക്രേരി, എസ്.എല്‍.പി മുഹമ്മദ് കുഞ്ഞി, ജാഫര്‍ അലി പാലക്കോട്, ട്രഷറര്‍ ഹരിദാസ് കീച്ചേരി, ജിദ്ദ ഒ.ഐ.സി.സി റീജണല്‍ പ്രസിഡന്റ് കെ.ടി.എ മുനീര്‍, സൗഹൃദ വേദി ഭാരവാഹികളായ നൗഷീര്‍ ചാലാട്, സുരേഷ് രാമന്തളി, ശ്രീജിത്ത് ചാലാട്, മുഹമ്മദ് വി.പി, രാഗേഷ് കതിരൂര്‍, പ്രവീണ്‍ എടക്കാട്, പ്രഭാകരന്‍, ഹരി നമ്പ്യാര്‍, കെ.പി സിദ്ദീഖ് മാങ്കടവ്, സതീഷ് നമ്പ്യാര്‍, സുബൈര്‍ പെരളശ്ശേരി, സഫീര്‍, സലാം പയ്യന്നൂര്‍, ഹരീന്ദ്രന്‍ ആറ്റടപ്പ, റഫീക്ക് മൂസ, മോഹനന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സൗഹൃദവേദി ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ ചക്കരക്കല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് റസാഖ് കാടാച്ചിറ നന്ദിയും പറഞ്ഞു.