ദുബായ്- ഭക്ഷ്യസുരക്ഷാ ചട്ടങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ച ഡയറി ഫാക്ടറി അധികൃതര്‍ അടപ്പിച്ചു. അല്‍ ഐനിലാണ് സംഭവം. ഒന്നിലധികം തവണ കമ്പനിയുടെ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടിരുന്നു.
അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സെക്യുരിറ്റി അതോറിറ്റിയാണ് അല്‍ഐന്‍ ഫാക്ടറിക്ക് നോട്ടീസ് നല്‍കിയത്. പാലുല്‍പന്നങ്ങളും ജ്യൂസുമാണ് ഇവരുടെ മുഖ്യ ഉല്‍പന്നങ്ങള്‍.