അബുദാബി- റമദാന്‍ ഇരുപത്തേഴാം രാവില്‍ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് സൗജന്യ ബസ് സര്‍വീസ് ഒരുക്കി അധികൃതര്‍. ബവാബത് അശ്ശര്‍ഖ് മാള്‍, ഷഹാമയിലെ വെഡ്ഡിംഗ് ഹാള്‍ എന്നിവിടങ്ങളില്‍നിന്നും തിരിച്ചുമാണ് യാത്രാസൗകര്യം. രാത്രി 10 നും 11 നും പുറപ്പെടുന്ന ബസുകള്‍ രണ്ടിന് തിരിച്ചുവരും. രജിസ്‌ട്രേഷന് 800 88888 നമ്പരില്‍ വിളിക്കാം.