Sorry, you need to enable JavaScript to visit this website.

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: പെണ്‍കുട്ടി തടവിലെന്ന് കാമുകന്‍

കൊച്ചി-  സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി വീട്ടുതടങ്കലിലാണെന്ന് കാമുകന്‍ അയ്യപ്പദാസ്. പെണ്‍കുട്ടിയെ കാണുന്നില്ലെന്നു കാട്ടി അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കി.
ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെ ജനനേന്ദ്രിയം മുറിച്ചെന്നാണ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി. പിന്നീട് സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നും എല്ലാം ചെയ്തത് അയ്യപ്പദാസാണെന്നും വ്യക്തമാക്കി പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകനു നല്‍കിയ കത്തും അഭിഭാഷകനുമായി നടത്തിയ ഫോണ്‍ സംഭാഷണവും പോലീസിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. പോലീസ് കെട്ടിച്ചമച്ച കഥകളാണെന്നായിരുന്നു ആരോപണം. തുടര്‍ന്ന് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് അന്വഷണം െ്രെകംബ്രാഞ്ചിന് കൈമാറി.
 

Latest News