Sorry, you need to enable JavaScript to visit this website.

മലേഷ്യയിൽ തൊഴിൽ തേടിപ്പോകുന്നവർ  ജാഗ്രത പാലിക്കണമെന്ന് നോർക്ക

തിരുവനന്തപുരം- മലേഷ്യയിൽ തൊഴിൽ തേടിപ്പോകുന്ന മലയാളികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക-റൂട്ട്‌സ് അധികൃതർ അറിയിച്ചു. അടുത്ത കാലത്തായി നിരവധി പേർ വിസാ തട്ടിപ്പിനും വ്യാജ റിക്രൂട്ടിംഗ് ഏജൻസികളുടെ തട്ടിപ്പിനും ഇരയായതായി നോർക്ക-റൂട്ട്‌സിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടുത്തിടെ മലേഷ്യയിൽ കുടുങ്ങിയ 19 അഞ്ചുതെങ്ങ് സ്വദേശികളെ നോർക്ക-റൂട്ട്‌സിന്റെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിച്ചിരുന്നു. ഇതിനു ശേഷവും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു. പാസ്‌പോർട്ടിന്റെയും വിസിറ്റിംഗ് വിസയുടേയും കാലാവധി തീർന്നുള്ള നിരവധി സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ മലേഷ്യയിൽ തൊഴിൽ തേടി പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് നോർക്ക-റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നോർക്ക-റൂട്ട്‌സ് കോൾ സെന്റർ 1800-425-3939 (ഇന്ത്യ), 00918802012345 (വിദേശത്ത്).

Latest News