പുൽപള്ളി-അടുപ്പിൽനിന്നു ഉടുപ്പിനു തീപ്പിടിച്ച് ഒന്നര വയസുകാരി പൊള്ളലേറ്റു മരിച്ചു. അമരക്കുനിയിലെ ഓട്ടോ ഡ്രൈവർ സുനീഷിന്റെ മകൾ ആദിയയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ദുരന്തം. വീടിനോടുചേർന്നുള്ള ചായ്പ്പിലെ അടുപ്പിൽനിന്നു കുട്ടിയുടെ വസ്ത്രത്തിൽ തീ പടരുകയായിരുന്നു. ഉടൻ അമ്മ നീനു വെള്ളമൊഴിച്ച് തീ കെടുത്തി അയൽവാസികളുടെ സഹായത്തോടെ കുട്ടിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പൊള്ളൽ ഗുരുതരമായതിനാൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു മരണം. സഹോദരി: ആത്മിയ.