മദീനയിൽ തൃശൂർ സ്വദേശി നിര്യാതനായി

മദീന-  വർഷങ്ങളായി മദീനയിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ കൊടുങ്ങല്ലൂർ എറിയാട്  സ്വദേശി കോനം വീട് അത്താണി അബ്ദുൽ ഗഫൂർ (65) മദീനയിൽ നിര്യാതനായി. മുപ്പത്തിായറ് വർഷത്തിലധികമായി സൗദി പ്രവാസ ജീവിതം നയിച്ച് വന്നിരുന്ന ഇദ്ദേഹം മദീനയിലെത്തിയിട്ട് പത്തുവർഷത്തോളമായി. മദീന യാമ്പു റോഡിൽ ദല്ല കമ്പനിക്ക് പിറക് വശത്തായി സുഹൃത്തിനോടൊപ്പം താമസിച്ചിരുന്ന അബ്ദുൽ ഗഫൂർ സ്വകാര്യ വാഹനത്തിൽ െ്രെഡവറായി ജോലി നോക്കി വരികയായിരുന്നു. നിയമ നടപടികൾക്ക് ശേഷം ജന്നത്തുൽ ബഖീഅയിൽ ഖബറടക്കും.നിയമ നടപടികൾക്കായി മദീനയിലെ സാമൂഹിക പ്രവർത്തകരായ ശെരീഫ് കാസർക്കോട്, അഷ്‌റഫ് ചൊക്‌ളി എന്നിവർ രംഗത്തുണ്ട്‌
 

Latest News