ദുബായ്- ഭിക്ഷാടനത്തിനെതിരെ കര്‍ക്കശ നടപടികളുമായി യു.എ.ഇ. ജനങ്ങളുടെ ദയാവായ്പ് മുതലെടുത്ത് തട്ടിപ്പ് നടത്തുന്നതിന് കൂട്ടുനില്‍ക്കരുതെന്നും ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കരുതെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
പ്രത്യേകിച്ച് റമദാന്‍ മാസമായതോടെ ഭിക്ഷക്കാരുടെ എണ്ണം അധികരിച്ചിരിക്കുകയാണ്. പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടനത്തിനിരിക്കുന്നവരെ പിടികൂടി 5000 ദിര്‍ഹം പിഴയും മൂന്നു മാസം ജയില്‍ ശിക്ഷയും നല്‍കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മാഫിയക്ക് തുല്യമായ ഭിക്ഷാടന ഗ്രൂപ്പുകള്‍ നടത്തുന്നവരുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഭിക്ഷാടനവിരുദ്ധ നിയമം അനുശാസിക്കുന്നുണ്ട്.