ദുബായ്- യു.എ.ഇയില്‍ ഈദില്‍ ഫിത്ര്‍ ജൂണ്‍ അഞ്ചിനായിരിക്കുമെന്ന് സൂചന. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് അഞ്ചു ദിവസത്തെ അവധിയാവും ലഭിക്കുക. പൊതുമേഖലക്കും സ്വകാര്യമേഖലക്കും ഒരേ തരത്തിലായിരിക്കും അവധിയെന്ന മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.
ഇരു മേഖലകളും തമ്മില്‍ ശരിയായ സന്തുലനം ഉണ്ടാകുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമാകുന്നതിനുമായിരുന്നു ഈ തീരുമാനം. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും അവധി. ജൂണ്‍ മൂന്ന് രാത്രി ചന്ദ്രപ്പിറ ദൃശ്യമായില്ലെങ്കില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി അഞ്ചിനായിരിക്കും പെരുന്നാള്‍. അങ്ങനെ വന്നാല്‍ യു.എ.ഇക്കാര്‍ക്ക് അഞ്ചു ദിവസത്തെ പൊതുഅവധി കിട്ടും.
അടുത്ത ദീര്‍ഘാവധി ബലി പെരുന്നാളിനായിരിക്കും. അവധി പട്ടിക അനുസരിച്ച് നാലു ദിവസത്തെ പൊതുഅവധിയാണ് വലിയ പെരുന്നാളിന് കിട്ടുക.