ദമാം- കൊല്ലം തൃക്കോവിൽവട്ടം മുഖത്തല ചെറുകര ഷാജി ഭവനിൽ ഷാജി ജോൺ (48) ദമാമിൽ നിര്യാതനായി. 20 വർഷമായി ദമാമിലെ പ്രമുഖ കമ്പനിയിൽ വെൽഡർ ആയി ജോലി ചെയ്തുവന്നിരുന്ന ഇദ്ദേഹം ജോലിക്കിടയിൽ വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കളും കമ്പനി അധികൃതരും അറിയിച്ചു. ഭാര്യ ബിൻസി ഷാജി, ഏക മകൾ നേഹ എസ്. ജോൺ.