റിയാദ് - കൊടുങ്കാറ്റ് വൻ നാശം വിതച്ച മൗറീഷ്യസിന് സൗദി അറേബ്യയുടെ വക ഒരു കോടി ഡോളർ സഹായം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണ് മൗറീഷ്യസിന് സഹായം നൽകാൻ നിർദേശിച്ചത്. മൗറീഷ്യസിൽ 50 ടൺ ഈത്തപ്പഴം വിതരണം ചെയ്യാൻ കരാർ ഒപ്പിട്ടു.
റിയാദ് കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ ആസ്ഥാനത്തു സെന്റർ സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല അൽറബീഅ മൗറീഷ്യസ് ഭരണകക്ഷി നേതാവ് ശൗകത്തലി സൂഡുന് ഒരു കോടി ഡോളറിന്റെ ചെക്ക് കൈമാറി. വിശുദ്ധ റമദാൻ പ്രമാണിച്ച് മൗറീഷ്യയിൽ പാവങ്ങൾക്കിടയിൽ 50 ടൺ ഈത്തപ്പഴം വിതരണം ചെയ്യുമെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.