Sorry, you need to enable JavaScript to visit this website.

കൊടുവള്ളിയില്‍ സ്‌ഫോടനം,  രണ്ട് കുട്ടികള്‍ക്ക് പരിക്ക് 

കോഴിക്കോട്- കോഴിക്കോട് കൊടുവള്ളിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ അയല്‍ക്കാരായ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. ചുണ്ടപ്പുറം കേളോത്ത് പുറായില്‍ അദീബ് റഹ്മാന്‍ (10), കല്ലാരന്‍കെട്ടില്‍ ജിതേവ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കുട്ടികളുടെ കൈയ്ക്കും മുഖത്തും പൊള്ളലേറ്റു. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്.
അയല്‍വാസിയായ സദാശിവന്‍ എന്നയാളുടെ പറമ്പില്‍ നിന്നാണ് കുട്ടികള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ കിട്ടിയത്. സദാശിവന്‍ പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകനാണ്. 

Latest News