കൂത്തുപറമ്പ്- തൃശ്ശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തില്‍ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ വാഹനപരിശോധന കര്‍ശനമാക്കി. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും പൊലിസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഇതിനിടെ കൂട്ടുപുഴയില്‍ നിന്ന് 16 ലക്ഷം രൂപ പിടികൂടി. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം ഉള്‍പ്പെടെ നടക്കുന്നതിനാലാണ് കേരള,കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ വാഹന പരിശോധന ശക്തമാക്കിയത്. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച പരിശോധന രാത്രി വരെ നീണ്ടു. കണ്ണൂര്‍ ബോംബ് സ്‌ക്വാഡ്, സിപിഒ മാരായ ധനേഷ്, ശിവദാസന്‍, പ്രസീന്ദ്രന്‍, ഡോഗ് സ്‌ക്വാഡിലെ ഗിരീശന്‍, പൊലിസുകാരായ ജോഷി, ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഞായറാഴ്ച്ച പുലര്‍ച്ചെ കൂട്ടുപുഴയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് 16.5 ലക്ഷം രൂപ പിടികൂടിയത്. സ്വകാര്യ ബസില്‍ ദേഹത്ത് ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഉളിയില്‍ വട്ടോറ ഹൗസില്‍ അസീസിനെയാണ് പണവുമായി ബോംബ് സ്‌ക്വാഡും പൊലിസും ചേര്‍ന്ന് പിടികൂടിയത്. കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് രേഖകളില്ലാതെ കടത്തിയ 16.5 ലക്ഷം രൂപ. ഉളിയില്‍ സ്വദേശി അസീസില്‍ നിന്നും പിടികൂടിയത്. അരയിലും കാലില്‍ ബാന്റേജ് കെട്ടി അതിനുള്ളിലുമായാണ് പണം ഒളിപ്പിച്ചത്.