വളാഞ്ചേരി- പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ പ്രതിയായ നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീനെ സംരക്ഷിച്ചുവെന്ന് ആരോപിച്ച് മന്ത്രി കെ.ടി. ജലീലിന്റെ വസതിയിലേക്ക് യു.ഡി.എഫ് യുവജനവിഭാഗം ഇന്ന് മാര്‍ച്ച് നടത്തും. പ്രതിയ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്ന് നേരത്തെ പെണ്‍കുട്ടുയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ജലീലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് യുവജന സംഘടനകള്‍ ജലീലിന്റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്. രാവിലെ 10 മണിക്ക് നടക്കുന്ന മാര്‍ച്ചില്‍ കെ.എം ഷാജി, വി.ടി ബല്‍റാം തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
മന്ത്രി ജലീല്‍ ഫേസ് ബുക്കില്‍ നല്കിയ പ്രാര്‍ഥന
പ്രാര്‍ഥനക്കുത്തരം കിട്ടുന്ന നന്മയുടെ പൂക്കാലമാണ് വന്നണഞ്ഞിരിക്കുന്നത്. ഈ റംസാന് കാലത്ത് എനിക്ക് ഒരേയൊരു പ്രാര്‍ത്ഥനയേ ഉള്ളൂ;
'ലോക രക്ഷിതാവായ നാഥാ, ബന്ധു നിയമന വിവാദത്തിലും പീഡന കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടും എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അന്യായമോ അനീതിയോ ശരികേടോ സംഭവിച്ചിട്ടുണ്ടെങ്കില്‍ എന്നെ നീ എന്നന്നേക്കുമായി നശിപ്പിക്കേണമേ'.
അസഭ്യങ്ങള്‍ ചൊരിഞ്ഞ് ഈയുള്ളവനെ അപമതിക്കുന്ന എല്ലാ സുഹൃത്തുക്കളും ഈ പ്രാര്‍ത്ഥനയിലെങ്കിലും പങ്കാളികളായി ദയ കാണിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എപ്പോഴും എന്റെ കരുത്ത് സത്യമറിയുന്ന ഒരു ശക്തി എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടല്ലോ എന്നുള്ളതാണ്.
വളാഞ്ചേരി പീഡനം: പെണ്‍കുട്ടിയെ സഹോദരീ ഭര്‍ത്താവും പീഡിപ്പിച്ചു