ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം ഇന്ത്യയുടെ കെ ശ്രീകാന്തിന്. ഇന്ന് ജക്കാര്‍ത്തയില്‍ നടന്ന ഫൈനലില്‍ ജപ്പാന്‍കാരനായ കാസുമാസ സാകായെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ശ്രീകാന്ത് കിരീടമണിഞ്ഞത്. ഇത് ശ്രീകാന്തിന്റെ മൂന്നാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണ്.
ലോക 22-ാം നമ്പര്‍ താരമായ ശ്രീകാന്ത് 47-ാം താരമായ സാകയെ 21-11, 21-19 എന്ന സ്‌കോറിന് കേവലം 37 മിനുട്ടുകള്‍ കൊണ്ടാണ് തകര്‍ത്തത്.
2014-ല്‍ ചൈനയുടെ സൂപ്പര്‍ സീരീസ് പ്രീമിയറും 2015-ല്‍ ഇന്ത്യ സൂപ്പര്‍ സീരീസും ശ്രീകാന്ത് നേടിയിട്ടുണ്ട്.