Sorry, you need to enable JavaScript to visit this website.

ജി.സി.സി മലപ്പുറം മുനിസിപ്പൽ കെ.എം.സി.സി സി.എച്ച് സെന്ററിനു ഫണ്ട് കൈമാറി 

ജി.സി.സി മലപ്പുറം മുനിസിപ്പൽ കെ.എം.സി.സി നൽകുന്ന സി.എച്ച് സെന്ററിനുള്ള ഫണ്ട് ജനറൽ സെക്രട്ടറി മുനീർ പട്ടർകടവിൽ നിന്നു പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ സ്വീകരിക്കുന്നു.

മലപ്പുറം- ജി.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി ആഹ്വാന പ്രകാരം വിവിധ മുനിസിപ്പൽ കമ്മിറ്റികൾ സ്വരൂപിച്ച റിലീഫ് ഫണ്ട് മലപ്പുറം സി.എച്ച് സെന്ററിനു നൽകി. ജി.സി.സി മലപ്പുറം മുനിസിപ്പൽ കെ.എം.സി.സി ജനറൽ സെക്രട്ടറി മുനീർ പട്ടർകടവിൽ നിന്നു ഫണ്ട് സ്വീകരിച്ച് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ജി.സി.സി രാഷ്ട്രങ്ങളിലെ വിവിധ മുനിസിപ്പൽ കെ.എം.സി.സി കമ്മിറ്റികൾക്കു വേണ്ടി ഫൈസൽ ബാബു പാണക്കാട് (യു.എ.ഇ നോർത്ത് എമിറേറ്റ്‌സ്), മുസ്തഫ പുള്ളിയിൽ (മക്ക), യാസീൻ കോട്ടപ്പടി (ഖത്തർ), ഡോ.ആശിർ അറബി (ഒമാൻ), ഷാജു മൻസൂർ (റിയാദ്) എന്നിവരാണ് തങ്ങൾക്കു ഫണ്ട് കൈമാറിയത്.  ദുബായ് സി.എച്ച് സെന്റർ ചാപ്റ്ററിനു വേണ്ടി നജ്ബുദ്ദീൻ തറയിലും അബുദബി, അബഹ ഖമീസ് മുഷൈത് കമ്മിറ്റികളുടേത് ജി.സി.സി-കെ.എം.സി.സി ജനറൽ സെക്രട്ടറിയും തങ്ങളെ ഏൽപിച്ചു. ചടങ്ങിൽ കൊന്നോല യൂസുഫ് അധ്യക്ഷത വഹിച്ചു. 
സി.എച്ച സെന്റർ ഭാരവാഹികളായ അബുതറയിൽ, റഹീസ് കളപ്പാടൻ, ഉസ്മാൻ കൊടക്കാടൻ, കെ.കെ ഹക്കീം കെ.എം.സി.സി ഭാരവാഹികളായ സമദ് സീമാടൻ, ഇല്യാസ് പാതാരി, ഇർഷാദ് നാണത്ത്, മുസമ്മിൽ കാളമ്പാടി, സി.പി സുബൈർ, പി.കെ നാസർ പി, പി.കെ അബ്ദുല്ല,  സിദ്ദീഖ് കാടേരി, വി.കബീർ, ശിഹാബ് മച്ചിങ്ങൽ, മുജീബ് വാറങ്കോട്, ഇ.അൻവർ എന്നിവർ പങ്കെടുത്തു. കിഡ്‌നി രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനും താലൂക്ക് ആശുപത്രിയിലെ നോമ്പുതുറക്കും സി.എച്ച് സെന്റർ നിർമാണത്തിനുമായി ജി.സി.സി മലപ്പുറം മുനിസിപ്പൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഗഡുവാണ് പാണക്കാട്ട് വെച്ച് കൈമാറിയത്.
 

Latest News