തളിപ്പറമ്പ്- സി.എച്ച് സെന്റർ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള, സി.എച്ച് സെന്റർ - കരുണയുടെ കേദാരം എന്ന ഡോക്യുമെന്ററി പുറത്തിറങ്ങി. മാധ്യമ പ്രവർത്തകൻ റിയാസ കെ.എം.ആർ സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി തളിപ്പറമ്പിൽ നടന്ന ചടങ്ങിൽ ഇസ്ലാമിക പണ്ഡിതൻ മുസ്തഫ ഹുദവി ആക്കോട് പ്രകാശനം ചെയ്തു. യു.എ.ഇയിലെ വ്യവസായ പ്രമുഖൻ എം.കെ.പി.മൊയ്തു ഹാജി ആദ്യ സി.ഡിഏറ്റുവാങ്ങി.
സയ്യിദ് നഗറിൽ നടന്ന ചടങ്ങിൽ തളിപ്പറമ്പ് സി.എച്ച് സെന്റർ പ്രസിഡണ്ട് കെ.വി.മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, നഗരസഭ ചെയർമാൻ മഹമ്മൂദ് അള്ളാംകുളം, കെ.ടി.സഹദുല്ല, അഡ്വ.എസ്.മുഹമ്മദ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, സംവിധായകൻ റിയാസ്, ക്യാമറാമാൻ ഗോപകുമാർ, സി.എച്ച് സെന്റർ കുവൈത്ത് ചാപ്റ്റർ ഭാരവാഹികളായ എം.കെ.നാസർ നാദാപുരം, കെ.പി.കെ.ഉമ്മർ കുട്ടി, ശിഹാബ് ആലക്കാട്, ജാബിർ അരിയിൽ, നാസർ തുടങ്ങിയവർ സംബന്ധിച്ചു. ഡോക്യുമെന്ററിയുടെ ഇംഗ്ലീഷ്, അറബിക് ഭാഗങ്ങൾ അടുത്ത മാസം കുവൈത്തിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.
സി.എച്ച് സെന്റർ കുവൈത്ത് ചാപ്റ്ററാണ് ഡെക്യുമെന്ററി നിർമ്മിച്ചത്. 24 മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ഇ.ടി.മുഹമ്മദ് ബഷീർ എം.പി എന്നിവരുടെ അഭിമുഖവുമുണ്ട്. ഗോപകുമാർ (ക്യാമറ), സഹൽ മുഹമ്മദ് (എഡിറ്റിംഗ്), മുബഷീർ നാടുകാണി, കെ.കെ.പി.ഉമ്മർ കുട്ടി, ശിഹാബ് ആലക്കാട്, അഷറഫ് മണ്ടൂർ (കോ-ഓർഡിനേറ്റർമാർ) എന്നിവരാണ് അണിയറയിൽ.