മക്ക- ഈ വർഷം സൗദി അറേബ്യക്കകത്തു നിന്ന് ഹജ് നിർവഹിക്കുന്നവർക്ക് ബാധകമായ ഹജ് പാക്കേജ് നിരക്കുകൾ ഹജ്, ഉംറ മന്ത്രാലയം നിശ്ചയിച്ചു. ഏറ്റവും കുറഞ്ഞ നിരക്ക് 3,465 റിയാലാണ്. ഇക്കോണമി-2 വിഭാഗത്തിലാണ് ഈ നിരക്ക് നൽകേണ്ടത്. മശാഇർ മെട്രോ സേവനം അടക്കം ഇക്കോണമി-1 ൽ എ-വൺ വിഭാഗത്തിൽ 4,547 റിയാലാണ് നിരക്ക്. ഇതിനു പുറമെ മൂല്യവർധിത നികുതി കൂടി നൽകേണ്ടിവരും. ഇക്കോണമി എ-വൺ വിഭാഗത്തിൽ മശാഇർ മെട്രോയിൽ യാത്രാ സേവനം ലഭിക്കാത്തവർ 4,297 റിയാലാണ് നൽകേണ്ടത്.
എ-ടു വിഭാഗത്തിൽ 4,235 റിയാൽ മുതൽ 4,485 റിയാൽ വരെയാണ് നിരക്ക്. ഇക്കോണമി-1 ൽ ബി വിഭാഗത്തിൽ 4,172 റിയാൽ മുതൽ 4,422 റിയാൽ വരെയും സി വിഭാഗത്തിൽ 4,047 റിയാൽ മുതൽ 4,297 റിയാൽ വരെയും ഡി-വൺ വിഭാഗത്തിൽ 4,172 റിയാൽ മുതൽ 4,922 റിയാൽ വരെയും ഡി-ടു വിഭാഗത്തിൽ 3,797 റിയാൽ മുതൽ 4,047 റിയാൽ വരെയും എച്ച് വിഭാഗത്തിൽ 3,697 റിയാൽ മുതൽ 3,947 റിയാൽ വരെയുമാണ് നിരക്ക്. ഇക്കോണമി-2 പാക്കേജിൽ 3,465 റിയാലാണ് നിരക്ക്.
അൽ ദിയാഫ-1 പാക്കേജ് വിഭാഗത്തിൽ എ-വൺ വിഭാഗത്തിന് 8,161 റിയാലും എ-ടു വിഭാഗത്തിന് 8,099 റിയാലും ബി വിഭാഗത്തിന് 8,036 റിയാലും സി വിഭാഗത്തിന് 7,911 റിയാലും ഡി-വൺ വിഭാഗത്തിന് 7,786 റിയാലും ഡി-ടു വിഭാഗത്തിന് 7,661 റിയാലും എച്ച് വിഭാഗത്തിന് 7,561 റിയാലുമാണ് നിരക്ക്. അൽദിയാഫ-2 പാക്കേജിൽ എ-വൺ വിഭാഗത്തിന് 7,910 റിയാലും എ-ടു വിഭാഗത്തിന് 7,848 റിയാലും ബി വിഭാഗത്തിന് 7,785 റിയാലും സി വിഭാഗത്തിന് 7,660 റിയാലും ഡി-വൺ വിഭാഗത്തിന് 7,535 റിയാലും ഡി-ടു വിഭാഗത്തിന് 7,410 റിയാലും എച്ച് വിഭാഗത്തിന് 7,310 റിയാലുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. അൽദിയാഫ-3 പാക്കേജിൽ എ-വൺ വിഭാഗത്തിന് 7,108 റിയാലും എ-ടു വിഭാഗത്തിന് 7,046 റിയാലും ബി വിഭാഗത്തിന് 6,983 റിയാലും സി വിഭാഗത്തിന് 6,858 റിയാലും ഡി-വൺ വിഭാഗത്തിന് 6,733 റിയാലും ഡി-ടു വിഭാഗത്തിന് 6,608 റിയാലും എച്ച് വിഭാഗത്തിന് 6,508 റിയാലും ആണ് നിരക്ക്. അൽദിയാഫ-4 പാക്കേജിൽ എ-വൺ വിഭാഗത്തിന് 6,308 റിയാലും എ-ടു വിഭാഗത്തിന് 6,246 റിയാലും ബി വിഭാഗത്തിന് 6,183 റിയാലും സി വിഭാഗത്തിന് 6,058 റിയാലും ഡി-വൺ 5,933 റിയാലും ഡി-ടു വിഭാഗത്തിന് 5,808 റിയാലും എച്ച് വിഭാഗത്തിന് 5,708 റിയാലുമാണ് നിരക്ക്. മിനായിലെ ബഹുനില ടവറുകളിൽ താമസം ലഭിക്കുന്ന വിഭാഗത്തിൽ 11,905 റിയാലാണ് നിരക്ക് നൽകേണ്ടിവരിക.
ഇക്കോണമി-1, ഇക്കോണമി-2 പാക്കേജുകൾ നടപ്പാക്കുന്ന ആഭ്യന്തര ഹജ് സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മിനായിൽ ഓൺലൈൻ വഴി തമ്പുകൾ നീക്കിവെക്കുന്ന നടപടികൾക്ക് ഇന്നലെ തുടക്കമായി. അൽദിയാഫ പാക്കേജുകൾ നടപ്പാക്കുന്ന ഹജ് സർവീസ് സ്ഥാപനങ്ങൾക്ക് തമ്പുകൾ നീക്കിവെക്കുന്ന നടപടികൾക്ക് ഞായറാഴ്ച തുടക്കമാകും.