ജിദ്ദ- വിശുദ്ധ റമദാനില്‍ പുണ്യഭൂമിയില്‍ എത്തുന്ന ഉംറ തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകളും തീവ്രശ്രമം നടത്തണമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു.
ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചാണ് രാജാവിന്റെ നിര്‍ദേശം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍, സ്വകാര്യ വകുപ്പുകളും സ്ഥാപനങ്ങളും ഏജന്‍സികളും തീവ്രയത്‌നം നടത്തണമെന്നും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും രാജാവ് ആവശ്യപ്പെട്ടു.