തേഞ്ഞിപ്പലം- ബാർ മുതലാളിമാരുടെ താൽപര്യം സംരക്ഷിക്കുന്ന വിധത്തിൽ ബാർ സർക്കാരാണ് കേരളത്തിൽ ഭരണം നടത്തുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ചേളാരിയിൽ വള്ളിക്കുന്ന് മണ്ഡലം യു.ഡി.എഫ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സർക്കാർ മദ്യ നിരോധനം ആവശ്യപ്പെട്ടപ്പോൾ മദ്യ വർജനമാണ് ഇടതു നയമെന്ന് പറഞ്ഞു അധികാരത്തിലേറിയവർ യഥേഷ്ടം മദ്യം ലഭ്യമാക്കാനുള്ള തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. മദ്യ വ്യാപന നയമാണ് സർക്കാരിന്റേത്. യു.ഡി.എഫ് നടത്തുന്ന പ്രതിഷേധ ധർണ സൂചന മാത്രമാണ്. മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആലോചിക്കുന്നുണ്ട്. തെറ്റായ മദ്യനയം മാറ്റുന്നതു വരെ ഉറച്ച പോരാട്ടം യു.ഡി.എഫ് നടത്തും. ജനങ്ങളുടെ പ്രശ്നങ്ങൾ കാണാൻ കഴിയാത്ത സർക്കാരിന്റെ കണ്ണ് തുറപ്പിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം എ.കെ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പി.അബ്ദുൽ ഹമീദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡോ.വി.പി.അബ്ദുൽ ഹമീദ്, ബക്കർ ചെർണ്ണൂർ, ടി.പി ഗോപിനാഥ്, ഹനീഫ മൂന്നിയൂർ, കെ.പി. മുഹമ്മദ്, കെ.കലാം എന്നിവർ പ്രസംഗിച്ചു. എ.സി.അബ്ദുറഹ്മാൻ ഹാജി, പി.എം മൊയ്തീൻകോയ ഹാജി, ടി.പി.എം ബഷീർ, ഗുലാം ഹസൻ ആലംഗീർ, പി.ഉണ്ണികൃഷ്ണൻ നായർ, കെ.ടി. കുഞ്ഞാപ്പുട്ടി, യു. മുഹമ്മദ്കുട്ടി ഹാജി, കെ.പി.അമീർ, എം.സൈതലവി, കാവുങ്ങൽ ഇസ്മായിൽ, ടി.പി ഹസൈൻ മാസ്റ്റർ, പേങ്ങാട്ട് അബ്ദുൽ ഖാദർ, പി.കെ.നവാസ്, അസീസ് പള്ളിക്കൽ, മൊയ്തീൻ, കെ.ബീരാൻകുട്ടി, കെ.എം കുട്ടിരായിൻ, കെ.റഫീഖ്, നിസാർ കുന്നുമ്മൽ, വി.പി അബ്ദു ഷുക്കൂർ, കെ.ജബ്ബാർ, കെ.മൊയ്തീൻ കുട്ടി, സി.സി.അമീറലി, വി.കെ.ബാപ്പു, എ.പി.സലീം, സി.ഹസൻ എന്നിവർ നേതൃത്വം നൽകി