തിരുവനന്തപുരം- ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ (പ്ലസ് ടു) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. 3,11,375 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 83.75 ശതമാനമായിരുന്നു വിജയം. പ്ലസ് ടുവിനൊപ്പം വൊക്കേഷനല്‍, ടെക്‌നിക്കല്‍, ആര്‍ട് ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ രണ്ടാം വര്‍ഷ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 83.4, എയ്ഡഡ് സ്‌കൂളുകളില്‍ 86.36, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 77.34 എന്നിങ്ങനെയാണ് വിജയ ശതമാനം. 79 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി
ഫലം അറിയാവുന്ന വെബ്‌സൈറ്റുകള്‍