മദീന- വിശുദ്ധ റമദാനിൽ സന്ദർശകരുടെ ബാഹുല്യത്താൽ വീർപ്പുമുട്ടുന്ന മസ്ജിദുന്നബവിയിൽ വിശ്വാസികൾക്ക് സേവനം ചെയ്യുന്നതിന് 1300 വളണ്ടിയർമാരെ നിയോഗിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഇവരിൽ വനിതകളും ഉൾപ്പെടും. വീൽചെയർ ഉപയോഗിച്ച് പ്രായാധിക്യമുള്ളവരെയും ഭിന്നശേഷിക്കാരെയും പള്ളിയിലേക്ക് പ്രവേശിപ്പിക്കുന്നതിനും പുറത്തു കടത്തുന്നതിനും ഇവരുടെ സേവനം സദാ ലഭ്യമായിരിക്കും. അടിയന്തര സാഹചര്യമുണ്ടാകുന്ന പക്ഷം, ആളുകളെ മെഡിക്കൽ സെന്ററിലേക്കും ആശുപത്രിയിലേക്കും മാറ്റുന്നതും ഇവരുടെ ഉത്തരവാദിത്തമാണ്. പ്രവാചക ഭവനത്തിലെത്തുന്ന വിശ്വാസികൾക്ക് നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുന്നതിനും ഈ വളണ്ടിയർമാർ കർമനിരതരാകും.