Sorry, you need to enable JavaScript to visit this website.

മോഡിക്കെതിരെ എഴുതാന്‍ മോഡി തന്നെ പണം നല്‍കി

2014-ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോഡിക്കെതിരെ മലയാളത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ എഴുതുന്നതിന് ബിജെപിയുടെ തന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഏജന്‍സി പണം ചെലവഴിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ആ ഏജന്‍സിക്കുവേണ്ടി ജോലി ചെയ്തിരുന്ന പ്രേം ശങ്കര്‍ ചാക്കിങല്‍ എന്ന വ്യക്തിയാണ് ഇപ്പോള്‍ സ്വന്തം ഫേസ് ബുക്ക് വാളില്‍ പോസ്റ്റിട്ടത്. തനിക്ക് പൊളിറ്റിക്കല്‍ കറക്ട്‌നെസ് വരുന്നതിന് മുമ്പ് സാമ്പത്തികം മാത്രം നോക്കി ചെയ്തതാണ് ആ ജോലിയെന്നും അദ്ദേഹം പറയുന്നു.

ഇപ്പോള്‍ കൊച്ചി മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനെ ട്രോളുന്നതുമായി ബന്ധപ്പെട്ടാണ് പ്രേംശങ്കറിന്‍റെ വെളിപ്പെടുത്തല്‍. 

നെഗറ്റീവ് പബ്ലിസിറ്റിയും പബ്ലിസിറ്റി നേടാനുള്ള തന്ത്രം മാത്രമാണെന്നും മികച്ച മാര്‍ക്കറ്റിങ് തന്ത്രജ്ഞര്‍ക്ക് അതിനെ അനുകൂലമാക്കി മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.

കുമ്മനെത്ത ട്രോളുന്നവര്‍ ബിജെപിയുടെ സോഷ്യല്‍ മീഡിയ ടീമിനുവേണ്ടി കാശില്ലാതെ പണിയെടുക്കുകയാണ് എന്ന് അദ്ദേഹം പറയുന്നു. തോല്‍വികള്‍ ശീലമാക്കിയ ഒ രാജഗോപാലിനെ തുടര്‍ച്ചയായി പരിഹസിച്ചതു കാരണം അദ്ദേഹം ജയിക്കണമെന്ന് ആളുകളില്‍ ചിന്തയുണ്ടാക്കി. അത് അദ്ദേഹത്തെ വിജയത്തിലെത്തിച്ചു. പ്രേംശങ്കര്‍ ചൂണ്ടിക്കാണിക്കുന്നു.

ഒരു ജനകീയ സമരം പോലും നയിച്ചിട്ടില്ലാത്ത ബിജെപിയുടെ നേതാക്കളെ ജനങ്ങള്‍ക്കിടയില്‍ സുപരിചിതരാക്കാന്‍ ഇത്തരം കുപ്രസിദ്ധികള്‍ക്ക് കഴിയുമെന്നും പ്രേം പറയുന്നു.

പോസ്റ്റിന്‍റെ പൂർണ രൂപം

കുമ്മനത്തെ ടോളുന്നവരുടെ ശ്രദ്ധയ്ക്ക്
-----+++-----
നിങ്ങൾ ബി ജെ പി സോഷ്യൽ മീഡിയ ടീമിനു വേണ്ടി കാശില്ലാതെ പണിയെടുക്കുകയാണ്..

നിങ്ങൾ ഇതുപോലെ ട്രോളി പ്രശസ്തനാക്കിയ ചിലർ

1) രാജഗോപാൽ നിയമസഭയിലെത്തി.... തുടർച്ചയായ തോൽവി ടോളുകൾ ആൾക്കാരിൽ പാവം ഇത്തവണയെങ്കിലും ജയിക്കണം എന്ന തോന്നൽ ഉളവാക്കാൻ സഹായകമാക്കി.

2) അടിമ ഗോപി - ചുളുവിന് എം പി സ്ഥാനം നേടിയ ഇദ്ദേഹത്തിനു കിട്ടിയ കുപ്രശസ്തി , പല അധികാര മോഹി അടിമകളേയും ബി ജെ പി പാളയത്തിൽ എത്തിച്ചു.

3) ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലും മണ്ടത്തരങ്ങൾ വിളമ്പി പ്രശസ്തരായ ഉള്ളി സുര , പാഷാണം ശശികല , പശു ശാസ്ത്രജ്ഞൻ ... ഇവരെല്ലാം കരുതി കൂട്ടി പ്രെം ടൈമിൽ നിറഞ്ഞു നിൽക്കാൻ മണ്ടത്തരം പറയുന്നതാണ് എന്ന് മനസ്സിലാക്കാൻ പറ്റത്തതാണ് നമ്മുടെ പ്രശ്നം.

ഒരു ജനകീയ സമരം പോലും നയിച്ചിട്ടില്ലാത്ത ഇത്തരം നേതാക്കളെ ജനങ്ങൾക്കിടയിൽ സുപരിചിതരാക്കാൻ ഇത്തരം കുപ്രശസ്തികൾക്ക് കഴിയും ...

ആറ്റിങ്ങൽ എം പി സമ്പത്തിനെ പോലും അറിയാത്ത , ഈയിടെ ലോകസഭയിൽ അദ്ദേഹം നടത്തിയ ഇടപെടലുകളെക്കുറിച്ചറിയാത്ത പാർട്ടിക്കാരുണ്ട് .. മെട്രോ ഉത്ഘാടനം ചെയ്ത കൊച്ചിയിൽ തന്നെ നടക്കുന്ന IOC സമരനായകൻമാരെ എത്രപേർക്കറിയാം ..പക്ഷേ ശ്രീധരനെ ഒഴിവാക്കി കന്നിയാത്രയിൽ കള്ളവണ്ടി കയറിയ കുമ്മനത്തെ നിങ്ങൾ വിക്കിപീഡിയയിൽ വരെ എത്തിച്ചു..

Negative publicity is also a publicity and a good marketers can easily convert negative to positive within few posts !!!!

കുമ്മനത്തിന്റെ നിറത്തിന്റെ പേരിലുള്ള മാതൃഭൂമിയിലെ കാർട്ടൂൺ ഇതിന് ഉത്തമ ഉദാഹരണമാണ് .

വിരാമതിലകം # 2019 ലെ ലോകസഭ ഇലക്ഷനിൽ കേരളത്തിലെ ഡിജിറ്റൽ മാർക്കറ്റിങ്ങിനു വേണ്ടി മാത്രം 100 കോടിയാണ് ബിജെപി ചിലവഴിക്കുന്നത് . അതു കൊണ്ട് തന്നെ ബിജെപി നേതാക്കളെ ട്രോൾ ചെയ്ത് പ്രശസ്തനാക്കുന്നതിനു കാശു വാങ്ങാൻ മടിക്കരുത്.

Political correctness വരുന്നതിനു മുൻപ്, സാമ്പത്തികം നോക്കി 2014ലെ ലോകസഭ ഇലക്ഷനിൽ മോഡിക്കെതിരെ മലയാളത്തിൽ പോസ്റ്റ് ഇടുന്ന ഒരു വർക്ക് ബിജെപി ഡിജിറ്റൽ മാർക്കറ്റിങ്ങ് എജൻസി വഴി ഞാനും ചെയ്തിരുന്നു. അതിനെക്കുറിച്ച് ഡിറ്റയിൽ ആയി പിന്നെ എഴുതാം .

Latest News