Sorry, you need to enable JavaScript to visit this website.

സ്വാമിയുടെ ലിംഗം ഛേദിച്ച കേസ് ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം - സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചകേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ഇത് സംബന്ധിച്ച ശുപാര്‍ശ റേഞ് ഐജി മനോജ് എബ്രഹാം ഡിജിപിക്ക് കൈമാറി. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം. സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടി പല തവണ മൊഴി മാറ്റിയതിനാല്‍ നുണപരിശോധനയ്ക്കു വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പോക്സോ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. 

സ്വാമിക്കെതിരെ മൊഴി നൽകിയതു പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണെന്നും അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കേസ് സിബിഐക്കു കൈമാറണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയും കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് നാളെ കോടതി പരിഗണിക്കും. റിമാൻഡ് കസ്റ്റഡിയിൽ കഴിയുന്ന സ്വാമിയുടെ ജാമ്യാപേക്ഷയും നാളെ പരിഗണനക്ക് വരും. പെൺകുട്ടിയെ വശത്താക്കി  കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായാണു പൊലീസ് സംശയിക്കുന്നത്.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണു സ്വാമിക്കെതിരെ കേസെടുത്തത്. പൊലീസ് നിർബന്ധിച്ചു സ്വാമിക്കെതിരെ മൊഴി പറയിപ്പിച്ചതാണെങ്കിൽ, മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയപ്പോൾ അക്കാര്യം വെളിപ്പെടുത്താൻ അവസാന വർഷ നിയമവിദ്യാർഥിനി കൂടിയായ പെൺകുട്ടിക്ക് അവസരമുണ്ടായിരുന്നുവെന്ന് അവർ പറയുന്നു. 
 

Latest News