കൊച്ചി-പുതുവൈപ്പ് എല്‍പിജി നിര്‍മാണ കേന്ദ്രത്തിന്‍റെ പേരില്‍ വീണ്ടും സമര കാഹളം. കഴിഞ്ഞ ദിവസം നിര്‍ത്തിവച്ച പണികള്‍ മുന്നറിയിപ്പില്ലാതെ പുനരാരംഭിച്ചതിനെതിരേയാണ് പ്രദേശവാസികള്‍ രംഗത്തെത്തിയത്. പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സമരത്തിനെത്തിയ സ്ത്രീകളെയും കുട്ടികളെയും പോലീസ് അറസ്റ്റു ചെയ്തു നീക്കുകയാണ്. ജൂലൈ നാലുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് മറികടന്നാണ് ഇന്നു നിര്‍മാണം വീണ്ടും പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം സമരക്കാര്‍ക്കു നേരേ നടത്തിയ ലാത്തിച്ചാര്‍ജില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ലാത്തിച്ചാര്‍ജിനു നേതൃത്വം നല്‍കിയ എസി.പി യതീഷ് ചന്ദ്രക്കെതിരേ നടപടി ആവശ്യപ്പെട്ടു എസ് ശര്‍മ എംഎല്‍എ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. യതീഷ് ചന്ദ്രക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന