റിയാദ്- സൗദി അറേബ്യയിലെ മുഴുവൻ വാഹന പരിശോധനാ കേന്ദ്രങ്ങളും റമദാൻ മാസത്തിൽ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. റിയാദ്, തെക്കൻ ജിദ്ദ, ദമാം, മക്ക, മദീന, അൽഖസീം, അബഹാ, തായിഫ്, അൽഹസ എന്നിവിടങ്ങളിലെ വാഹനാപരിശോധന കേന്ദ്രങ്ങൾ രാവിലെ എട്ട് മണി മുതൽ വൈകു. ആറ് മണി വരെയും രാത്രി ഒമ്പത് മുതൽ 11.30 വരെയും പ്രവർത്തിക്കും. റിയാദിൽ ദമാം റോഡിലും ദീറാബ് റോഡിലുമുള്ള രണ്ട് കേന്ദ്രങ്ങളിലും ഇതേ സമയത്താണ് പ്രവർത്തിക്കുക. അതേസമയം ജിദ്ദയിൽ അൽനുസ്ഹ ഡിസ്ട്രിക്ടിലുള്ള രണ്ടാമത്തെ വാഹനപരിശോധന കേന്ദ്രം രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് മണി വരെ മാത്രമായിരിക്കും പ്രവർത്തിക്കുക.
ഹായിൽ, അൽറാസ്, അൽഖർജ്, മജ്മ, അൽഖുറുമ, തബൂക്ക്, അൽജൗഫ്, ജിസാൻ, ബീഷ, അൽബാഹ, നജ്‌റാൻ, മഹായിൽ അസീർ, ഹഫർ അൽബാത്തിൻ, യാമ്പു, അറാർ, അൽഖഫ്ജി, അൽഖുറയാത്ത്, വാദിദവാസിർ എന്നിവിടങ്ങളിലെ വാഹനപരിശോധനാ കേന്ദ്രങ്ങൾ രാവിലെ 10 മണിക്ക് തുറന്ന് വൈകുന്നേരം അഞ്ച് മണിക്ക് അടയ്ക്കുമെന്നും അധികൃതർ അറിയിച്ചു.