കോഴിക്കോട്- ഇടതുപക്ഷത്തെ എതിര്‍ക്കുമ്പോഴാണ് നേരത്തെ ജമാഅത്തെ ഇസ്ലാമി ഓഫീസുകള്‍ കയറി ഇറങ്ങിയവര്‍ ഇപ്പോള്‍ ഭീകരവാദ സംഘടനയായി ആക്ഷേപിക്കുന്നതെന്ന് ഡോ.ആര്‍. യൂസുഫ് ആരോപിച്ചു. ഫാഷിസം-മാര്‍ക്‌സിസം-ജമാഅത്തെ ഇസ്‌ലാമി എന്ന തലക്കെട്ടില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയത ആര്‍.എസ്.എസ് മുതല്‍ ജമാഅത്തെ ഇസ്‌ലാമി വരെ എന്ന തലക്കെട്ടില്‍ മെയ് ദിനത്തില്‍ മുതലക്കുളം മൈതാനിയില്‍ സി.പി.എം നേതാവ് എളമരം കരീം നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സിറ്റി ഘടകം പൊതുസമ്മേളനം സംഘടിപ്പിച്ചത്.
ജമാഅത്തെ ഇസ്ലാമി ഓഫീസില്‍ കയറി ഇറങ്ങിയ ആളാണ് ഇപ്പോള്‍ ഭീകരസംഘടനയെന്ന് ആക്ഷേപിക്കുന്നതെന്ന് എളമരം കരീമിനെ വിമര്‍ശിച്ച് ആര്‍.യൂസുഫ് പറഞ്ഞു.
ഇടതുപക്ഷത്തിനെതിരെ നിലപാട് എടുക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയെ ഭീകരവാദ സംഘടനയായി ആക്ഷേപിക്കുന്നതില്‍ മൗനം പാലിക്കാനാവില്ല. വോട്ട് രാഷ്ട്രീയത്തിന്റെ പേരില്‍ നിലപാട് എടുക്കാന്‍ എല്ലാ സംഘടനകള്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഇടതുപക്ഷത്തിന് അനുകൂലമല്ലാതെ നിലപാട് എടുക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമി ഭീകരവാദ സംഘടനയാണെന്ന് ആക്ഷേപിക്കുന്നു, ന്യൂനപക്ഷ വര്‍ഗീതയെ കുറിച്ച് പറയുമ്പോള്‍ എന്നും ജമാഅത്തെ ഇസ്‌ലാമിയെ സി.പി.എം കുറ്റപ്പെടുത്താറുണ്ടെന്നും ആര്‍.യൂസുഫ് പറഞ്ഞു.