സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം ഞായറാഴ്ച പ്രതീക്ഷിക്കാം

ന്യൂദല്‍ഹി- സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഞായറാഴ്ച പ്രഖ്യാപിക്കാന്‍ സാധ്യത. ഫലം പ്രഖ്യാപിച്ച ഉടന്‍ തന്നെ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമാകും. cbse.nic.in       cbseresults.nic.in 

സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫലം മേയ് മൂന്നാം വാരത്തില്‍ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 12 ാം ക്ലാസ് ഫലം അപ്രതീക്ഷിതമായി മേയ് രണ്ടിന്  പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പത്താം തരത്തിലെ ഫലം മേയ് അഞ്ചിന് പ്രഖ്യാപിക്കുമെന്ന അഭ്യൂഹം പരന്നത്.
12 ാം ക്ലാസ്  ഫലം പ്രഖ്യാപിച്ചതുപോലെ മുന്‍കൂട്ടി അറിയിക്കാതെ ആയിരിക്കും  പത്താം തരത്തിലെ ഫലവും പ്രഖ്യാപിക്കുകയെന്ന് സി.ബി.എസ്.ഇ വക്താവ് രാമ ശര്‍മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

Latest News