ദമാം- വയറുവേദനയെ തുടര്‍ന്ന് ജുബൈലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊടുങ്ങല്ലൂര്‍ പത്താഴക്കാട് പണിക്കവീട്ടില്‍ ഫിറോസ് (44) മരിച്ചു. പരേതനായ അബൂബക്കര്‍ ഹാജിയുടെയും കുഞ്ഞി ബീവാത്തുവിന്റെയും മകനാണ്. ജുബൈലിലെ അല്‍മന ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം.
12 വര്‍ഷമായി ജുബൈലിലുള്ള ഫിറോസ് കല്‍പക ഹോട്ടലിലെ സെയില്‍സ് സൂപ്പര്‍വൈസറായിരുന്നു. നേരത്തെ സെവന്‍ സ്റ്റാര്‍ എന്ന പേരില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിയിരുന്നു.
ഭാര്യ: സുഫൈറ. മക്കള്‍: ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ അമന്‍ ഫര്‍ഹാന്‍, അയാന്‍, അയ്ദിന്‍. നവയുഗം സാംസ്‌കാരിക വേദി ജുബൈല്‍ ഘടകം ഭാരവാഹി അഷറഫ് കൊടുങ്ങല്ലൂരിന്റെ സഹോദരനാണ്. സലിം, റഷീദ് (ദുബൈ), നാസര്‍, സക്കീര്‍ ഹുസൈന്‍ (ഇരുവരും സൗദി), റസിയ, സിനി എന്നിവരാണ് മറ്റ് സഹോദരങ്ങള്‍.
മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ സലിം ആലപ്പുഴ സഹായിക്കുന്നു.