അബുദാബി- യു.എ.ഇയിലും കുവൈത്തിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ ഒന്ന് തിങ്കളാഴ്ച. മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാലാണ് ഞായറാഴ്ച ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.
സൗദി അറേബ്യയില്‍ സാധാരണ മാസപ്പിറവി ദര്‍ശിക്കാറുള്ള ഹോത്ത സുദൈര്‍, ശഖ്‌റാ, അല്‍ഖസീം, തുമൈര്‍ എന്നിവിടങ്ങളിലൊന്നും ശനിയാഴ്ച വൈകിട്ട് മാസപ്പിറവി കണ്ടില്ല. ഓസ്‌ട്രേലിയയിലും തുര്‍ക്കിയിലും റമദാന്‍ ഒന്ന് തിങ്കളാഴ്ചയാണ്.