കോഴിക്കോട്- എം.ഇ.എസ് സ്ഥാപനങ്ങളിൽ നിഖാബിന് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. ഇത് സംബന്ധിച്ച് ഫസൽ ഗഫൂർ നടക്കാവ് പോലീസിൽ പരാതി നൽകി.
ഗൾഫിൽനിന്നാണ് ഫോൺ കോൾ വന്നതെന്നും സർക്കുലർ പിൻവലിച്ചില്ലെങ്കിൽ ജീവൻ അപായത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകിയെന്നും പരാതിയിലുണ്ട്. സന്ദേശം വന്ന നമ്പറും കോൾ റെക്കോഡ് വിശദാംശങ്ങളും പരാതിക്കൊപ്പം സമർപ്പിച്ചു. തന്റെ പേരിൽ ഫെയ്‌സബുക്കിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ചെന്ന് കാട്ടി മറ്റൊരു പരാതിയും ഫസൽ ഗഫൂർ നൽകിയിട്ടുണ്ട്.