Sorry, you need to enable JavaScript to visit this website.

മസ്ജിദുന്നബവിയിൽ 13,000 പേർ  ഇഅ്തികാഫ് ഇരിക്കുന്നു

മദീന - വിശുദ്ധ റമദാനിലെ അവസാന പത്തിൽ മസ്ജിദുന്നബവിയിൽ 13,575 പേർ ഭജനമിരിക്കുന്നു. 11,432 പുരുഷന്മാരും 2,143 വനിതകളുമാണ് മസ്ജിദുന്നബവിയിൽ ഇഅ്തികാഫ് ഇരിക്കുന്നതെന്ന് മസ്ജിദുന്നബവികാര്യ വകുപ്പിലെ ഗെയ്റ്റ് വിഭാഗം മേധാവി സൗദ് അൽസാഇദി അറിയിച്ചു. പുരുഷന്മാർക്ക് മൂന്നു സ്ഥലങ്ങളും വനിതകൾക്ക് ഒരു സ്ഥലവുമാണ് ഇഅ്തികാഫിനു വേണ്ടി നീക്കിവെച്ചിരിക്കുന്നത്. 
മസ്ജിദുന്നബവിയുടെ വൃത്തി കാത്തുസൂക്ഷിക്കണമെന്ന് ഇഅ്തികാഫ് ഇരിക്കുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു വിശ്വാസികൾക്ക് പ്രയാസം സൃഷ്ടിക്കാനും പാടില്ല. പെരുന്നാൾ തലേന്ന് രാത്രി ഇശാ നമസ്‌കാരം പൂർത്തിയായാലുടൻ ഇഅ്തികാഫ് അവസാനിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. മുസ്ഹഫുകൾ സൂക്ഷിക്കുന്ന ഷെൽഫുകളിലും മസ്ജിദുന്നബവിയുടെ ഭിത്തികളിലും സംസം ടാപ്പുകളിലും ജാറുകളിലും വസ്ത്രങ്ങൾ തൂക്കാൻ പാടില്ലെന്നും നിബന്ധനയുണ്ട്. 
മസ്ജിദുന്നബവിയിൽ എത്തുന്നതിനു മുമ്പായി ഇഅ്തികാഫിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ഓൺലൈൻ വഴി പൂർത്തിയാക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സൗദ് അൽസാഇദി പറഞ്ഞു. വിശുദ്ധ ഹറമിൽ അര ലക്ഷത്തോളം പേരാണ് ഇത്തവണ ഇഅ്തികാഫ് ഇരിക്കുന്നത്. 

Latest News