കുവൈത്ത് സിറ്റി- വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍നിന്ന് കുവൈത്ത് സര്‍ക്കാര്‍ പിന്മാറുന്നു. പാര്‍ലമെന്റില്‍ ശക്തമായ ആവശ്യമായി ഇത് ഉയര്‍ന്നിരുന്നെങ്കിലും നടപ്പുസമ്മേളനത്തില്‍ വിഷയം ഉള്‍പ്പെടുത്തിയിട്ടില്ല.
നികുതി നിര്‍ദേശത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. എന്നാല്‍ പല എംപിമാരും നികുതി വേണമെന്ന അഭിപ്രായക്കാരാണ്. പാര്‍ലമെന്റ് പാസ്സാക്കിയാലും സര്‍ക്കാര്‍ അംഗീകരിച്ചാലേ നിയമമാകൂ.
നികുതി നിര്‍ദേശം പ്രായോഗികമല്ലെന്ന നിലപാടാണ് ചേംബര്‍ ഓഫ് കൊമേഴ്‌സിനുമുള്ളത്. വിദേശികള്‍ അവരുടെ നാടുകളിലേക്ക് അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം.