കൊച്ചി- കൊച്ചി മെട്രോയുടെ ഉദ്ഘാടനയാത്രയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം ബി.ജെ.പി അധ്യക്ഷൻ കുമ്മനം രാജശേഖരൻ സഞ്ചരിച്ചത് വിവാദമായി. സമൂഹമാധ്യമങ്ങളിലെ ട്രോളുകൾക്കു പുറമെ, രാഷ്ട്രീയ പാർട്ടികളും വിമർ
ശവുമായി രംഗത്തെത്തി.
പ്രധാനമന്ത്രി നടത്തിയ ആദ്യ മെട്രോ യാത്രയിൽ സുരക്ഷാ പട്ടിക അട്ടിമറിച്ചാണ് കുമ്മനം കയറിക്കൂടിയത്. പ്രതിപക്ഷ നേതാവടക്കം ജനപ്രതിനിധികളെ ഒഴിവാക്കിയുള്ള യാത്രയിലാണ് പട്ടികയിൽ പേരില്ലാതിരുന്നിട്ടും കുമ്മനം വലിഞ്ഞുകയറിയതെന്ന് എതിരാളികൾ വിമർശിക്കുന്നു.
ഗവർണർ പി സദാശിവം, പ്രധാനമന്ത്രി നരേന്ദ്രമോഡി, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ നിരയിലാണ് ക്യാമറകളിൽ അദ്ദേഹം ഇരിപ്പുറപ്പിച്ചത്. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന തിണ്ണമിടുക്ക് കാണിക്കാനാണ് കുമ്മനം മെട്രോയിൽ ഇടിച്ചുകയറിയതെന്ന് സി.പി.എം മുഖപത്രമായ ദേശാഭിമാനി കുറ്റപ്പെടുത്തുന്നു.
രാവിലെ പ്രധാനമന്ത്രി നാവികസേനാ വിമാനത്താവളത്തിൽ വന്നിറങ്ങിയതു മുതൽ കുമ്മനം പിന്നാലെയുണ്ടായിരുന്നു.
പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെയാണ് പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തത്. ഈ യാത്രയിൽ ഷെഡ്യൂളിൽ ഇല്ലാതെ കടന്നുകൂടിയ ഏക വ്യക്തി കുമ്മനം രാജശേഖരൻ മാത്രമാണ്. കുമ്മനം വലിഞ്ഞുകയറിയതോടെ ഇ.ശ്രീധരന് കിട്ടേണ്ട സീറ്റാണ് നഷ്്ടമായത്. ഇതോടെ അദ്ദേഹവും കെഎംആർഎൽ എംഡി ഏലിയാസ് ജോർജിനും മറ്റൊരു സീറ്റിലിരുന്ന് യാത്ര ചെയ്യേണ്ടിവന്നു.
കുമ്മനം വലിഞ്ഞുകയറിയതോടെ ഇവർക്കൊപ്പം യാത്ര ചെയ്യേണ്ടിയിരുന്ന രമേശ് ചെന്നിത്തലയും മേയർ സൗമിനി ജെയിനും വിലക്കപ്പെട്ടു