റിയാദ് - ഭദ്രമായ കുടുംബ ജീവിതം ആരംഭിച്ച നവദമ്പതികളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'സനദ് മുഹമ്മദ് ബിൻ സൽമാൻ പദ്ധതി' രണ്ടാം ബാച്ചിനുള്ള ധനസഹായം വിതരണം ചെയ്തു.
രണ്ടാം ബാച്ചിൽ ആകെ ആറു കോടിയിലേറെ റിയാലാണ് വിതരണം ചെയ്തത്. ഇതിന്റെ പ്രയോജനം 3,600 പേർക്ക് ലഭിച്ചു. ഇതോടെ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവരുടെ എണ്ണം 7,800 ആയി. ഇവർക്ക് ആകെ 16 കോടിയിലേറെ റിയാൽ വിതരണം ചെയ്തു.
ഓൺലൈൻ വഴിയാണ് പദ്ധതിക്ക് അപേക്ഷ നൽകേണ്ടത്. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് അപേക്ഷകളിലെ വിവരങ്ങൾ ശരിയാണെന്നും വ്യവസ്ഥകൾ പൂർണമാണെന്നും ഉറപ്പുവരുത്തിയാണ് ധനസഹായം വിതരണം ചെയ്യുക.