ദുബായ്- സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ യു.എ.ഇ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. കുട്ടികളുടെ ചിരിയും കണ്ണീരും കണ്ട പരീക്ഷാ ഫലപ്രഖ്യാപനം തികച്ചും അപ്രതീക്ഷിതമായിരുന്നു. സാധാരണ മെയ് മൂന്നാം വാരത്തിലെത്തുന്ന പരീക്ഷാ ഫലം ഇത്തവണ മെയ് രണ്ടിന് തന്നെ പ്രസിദ്ധീകരിക്കുകയായിരുന്നു. പത്താം ക്ലാസ് ഫലവും ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി നടന്ന സി.ബി.എസ്.ഇ പരീക്ഷയില്‍ ഏകദേശം 6600 കുട്ടികളാണ് യു.എ.ഇയില്‍നിന്ന് പങ്കെടുത്തത്. സയന്‍സ് സ്ട്രീമില്‍ ദുബായ് ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂളിലെ സംഗന റെജികല്ലിങ്ങല്‍ 98 ശതമാനം മാര്‍ക്ക് നേടി. ഇന്ത്യന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി വീര രാംപ്രജ്വലിനും 98 ശതമാനമുണ്ട്.
കൊമേഴ്‌സ് സ്ട്രീമില്‍ ഇന്ത്യന്‍ ഹൈസ്‌കൂളിലെ ജയശ്രീ ഗോപാലകൃഷ്ണന്‍ അയ്യര്‍ 97.6 ശതമാനം നേടി. സൗമ്യ മിത്തല്‍ (97.4 ശതമാനം- ഡി.പി.എസ് ഷാര്‍ജ), റിയ ബെക്ടര്‍ (97.4 ശതമാനം- ദുബായ് മിലെനിയമ സ്‌കൂള്‍ എന്നിവരും മികച്ച വിജയം നേടി.