അജ്മാന്‍- അല്‍ നുഐമിയയില്‍ മൂന്നു വയസ്സുകാരി താമസിക്കുന്ന ഫ്‌ളാറ്റിന്റെ ജനാലയില്‍ നിന്ന് വീണുമരിച്ചു. അറബ് ബാലിക താഴെ വീണ കാര്യം കുടുംബം അറിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ചലനമറ്റ നിലയില്‍ നിലത്ത് കിടന്ന കുട്ടിയെ കണ്ടവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി കുട്ടിയെ ഖലീഫ ആശുപത്രിയിലേക്ക് നീക്കി. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തു.
മാതാപിതാക്കള്‍ അശ്രദ്ധ കാട്ടിയോ എന്ന കാര്യം പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.