ദുബായ്- ഫോനി ചുഴലിക്കാറ്റ് മൂലം ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ അടച്ചതുമൂലം യു.എ.ഇയില്‍നിന്നുള്ള വിമാനങ്ങള്‍ മുടങ്ങി. നിരവധി യാത്രക്കാര്‍ ഇതുമൂലം യു.എ.ഇയില്‍ കുടുങ്ങി.
കൊല്‍ക്കത്തയില്‍നിന്നുള്ള വിമാനങ്ങളാണ് പ്രധാനമായും മുടങ്ങിയത്. കൊല്‍ക്കത്ത നേതാജി വിമാനത്താവളത്തില്‍നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി ഇത്തിഹാദും എമിറേറ്റ്‌സും അറിയിച്ചു.
ബുക്കിംഗ് മാറ്റാനും ചാര്‍ജ് ഇല്ലാതെ റീഫണ്ട് ചെയ്യാനുമുള്ള സൗകര്യം നല്‍കുമെന്നും എമിറേറ്റ്‌സ് വക്താവ് അറിയിച്ചു. സര്‍വീസ് അടുത്ത ദിവസം തന്നെ പുനരാരംഭിക്കും.
ഒറീസയിലെ ഭുവനേശ്വര്‍ വിമാനത്താവളവും അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഇവിടേക്ക് യു.എ.ഇയില്‍നിന്ന് നേരിട്ട് വിമാനങ്ങളൊന്നുമില്ല.
ചുഴലിക്കാറ്റ് ഭീതിയില്‍ പശ്ചിമബംഗാളിലും ഒഡീഷിലും ആയിരങ്ങളെയാണ് ഒഴിപ്പിച്ചത്.