Sorry, you need to enable JavaScript to visit this website.

പീഡന ശ്രമം, സി.പി.എം നേതാവ് അറസ്റ്റില്‍ 

പത്തനംതിട്ട- യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. അടുത്ത ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് തണ്ണിത്തോട് മേടപ്പാറ ബ്രാഞ്ച് സെക്രട്ടറി ഈട്ടിമൂട്ടില്‍ സുരേഷാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഏപ്രില്‍ 30 ന് പാലക്കാടായിരുന്നു സംഭവം. വീടുമാറ്റവുമായി ബന്ധപ്പെട്ട് എത്തിയ സുരേഷ് പാലക്കാട് സ്വദേശിയായ ബന്ധുവിന്റെ മകന്റെ ഭാര്യയെ വീട്ടില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ടിന് രേഖാമൂലം നല്‍കിയ പരാതി പത്തനംതിട്ട എസ്പിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നു തണ്ണിത്തോട് പൊലീസ് കേസ് അന്വേഷിക്കുകയും സുരേഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.ഇയാളെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

Latest News