ദുബായ്- യുഎഇയില്‍ എത്തുന്ന പ്രവാസികള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഏറ്റവും മൂല്യമുള്ള വസ്തു ഡ്രൈവിങ് ലൈസന്‍സ് ആണ്. ഇതു സ്വന്തമാക്കുക എന്നത് വലിയ നേട്ടമായാണ് പലരും കാണുന്നത്. കടുകട്ടി ടെസ്റ്റും, നിര്‍ബന്ധ ഡ്രൈവിങ് ക്ലാസും അടക്കമുള്ള നീണ്ട കടമ്പകള്‍ കടന്നു വേണം പ്രവാസികള്‍ക്ക് ഇവിടെ ലൈസന്‍സ് സ്വന്തമാക്കാന്‍. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഈ കടമ്പകളൊന്നുമില്ലാതെ ഇതു ലഭിക്കും. പുതുതായി 13 രാജ്യക്കാര്‍ക്കു കൂടി ഈ ഇളവ് ലഭിക്കും. ഇവര്‍ക്ക് സ്വന്തം നാട്ടില്‍ നിന്നു ലഭിച്ച ലൈസന്‍സ് കാണിച്ചാല്‍ യുഎഇയുടേത് മാറ്റിവാങ്ങാം.
ഓസ്ട്രിയ
സ്ലോവാക്യ
ലക്‌സംബര്‍ഗ്
ചൈന
പോര്‍ചുഗല്‍
ഫിന്‍ലാന്‍ഡ്
റുമേനിയ
ഡെന്‍മാര്‍ക്ക്
സെര്‍ബിയ
പോളണ്ട്
നെതര്‍ലാന്‍ഡ്
ലാത്വിയ
ലിത്വാനിയ
എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അനായാസം യുഎഇ ലൈസന്‍സ് ലഭിക്കുക. സ്വന്തം രാജ്യത്തെ ഒറിജിനല്‍ ഡ്രൈവിങ് ലൈസന്‍സ്, ദുബായില്‍ ഇഷ്യൂ ചെയ്ത കാലാവധിയുള്ള വിസ, ലൈസന്‍സ് മാറ്റല്‍ അപേക്ഷ, സ്‌പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ വകുപ്പില്‍ നിന്നുള്ള കാഴ്ച പരിശോധനാ റിപോര്‍ട്ട് എന്നീ രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതി.
നിലവില്‍ ജിസിസി ഉള്‍പ്പെടെ 30 രാജ്യക്കാര്‍ക്ക് ഈ സൗകര്യം ലഭിക്കും. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ജപാന്‍, ഇറ്റലി, ബെല്‍ജിയം അടക്കമുള്ള രാജ്യക്കാര്‍ക്ക് നേരത്തെ തന്നെ ഈ സൗകര്യം ന്ല്‍കി വരുന്നുണ്ട്.