റിയാദ്- സൗദിയിലെ പ്രമുഖ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈനാസ് ന്യൂദൽഹി സർവീസ് ആരംഭിക്കുന്നു. ജൂലൈ ഒന്നു മുതൽ ഫ്‌ളൈനാസിന്റെ റിയാദ്-ന്യൂദൽഹി സർവീസിന് തുടക്കമാകും. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ന്യൂദൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിലേക്ക് പ്രതിവാരം നേരിട്ട് അഞ്ചു സർവീസുകൾ വീതമാണ് ഫ്‌ളൈനാസ് നടത്തുക. ട്രാവൽ ഏജൻസികളും ഫ്‌ളൈനാസ് വെബ്‌സൈറ്റ് ആപ്പും വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് സാധിക്കുമെന്ന് കമ്പനി പറഞ്ഞു.