ജിദ്ദ- റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉംറ തീര്‍ഥാടകന്‍ മക്കയില്‍ വാഹനമിടിച്ചു മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മുക്കം കൊടിയത്തൂര്‍ കാരകുറ്റി സ്വദേശി അരീപറ്റമണ്ണില്‍ ഉണ്ണി മാമു (76) ആണ് മരിച്ചത്. ഭാര്യ പാത്തുമ്മ മക്ക അല്‍നൂര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സൗര്‍ മല കാണുന്നതിന് ഉംറ ഗ്രൂപ്പ് അംഗങ്ങളോടൊപ്പം പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം. ഏപ്രില്‍ 25ന് നാട്ടില്‍നിന്നുമെത്തിയ സംഘം വെള്ളിയാഴ്ച ജുമുഅക്കു ശേഷം മദീനയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.
മക്കള്‍: അഷ്്‌റഫ് ( അധ്യാപകന്‍, കൊണ്ടോട്ടി പുത്തൂര്‍ പള്ളിക്കല്‍ സ്‌കൂള്‍), സാജിത, ഷെമീദ. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.