Sorry, you need to enable JavaScript to visit this website.

അറയ്ക്കല്‍ ബീവി തലമറച്ചിട്ടില്ല; ചിത്രവുമായി ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

കണ്ണൂര്‍- ശ്രീലങ്കയിലെ നിഖാബ് നിരോധം ഇന്ത്യയിലും വേണമെന്ന ആവശ്യമുയരുന്നതിനിടെ, തലമറക്കാത്ത അറയ്ക്കല്‍ ബീവിയുടെ ചിത്രവുമായുള്ള കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയായി. ശിഹാബുദ്ദീന്റെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

1921-31 കാലയളവില്‍ അറക്കല്‍ രാജവംശം ഭരിച്ചിരുന്ന സുല്‍ത്താന്‍ ആയിഷ ബീബി ആദി രാജയുടെ ഫോട്ടോ ആണിത്. തല മറച്ചിട്ടില്ല.

ഉദ്യോഗസ്ഥരോട്, പ്രജകളോട്, മത പണ്ഡിതരോട്, അന്യനാട്ടിലെ ഭരണാധികരികളോട് മുഖാമുഖം നോക്കി സംസാരിച്ച വേഷം.

 

Latest News